മനുഷ്യനെ ജലത്തില്‍ നിന്നും സൃഷ്‌ടിച്ചു

അവന്‍തന്നെയാണ്‌, മനുഷ്യ നെ ജലത്തില്‍ നിന്നും സൃഷ്‌ടിച്ച്‌ അവനെ വംശബന്ധവും, വൈവാ ഹിക ബന്ധവും (ഉള്ളവന്‍) ആക്കി യിരിക്കുന്നവനും,  നിന്റെ രക്ഷിതാവ്‌ (എല്ലാ കാര്യത്തിനും) കഴിവുള്ള വനാകുന്നു. (ഫുര്‍ഖാന്‍ : 54)  

ജലവംശത്തില്‍പെട്ട ഒരു പ്രത്യേക ഇനമാകുന്ന മനുഷ്യബീജത്തെയാണ്‌ ഇവിടെ ജലം (الماء) കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. തീ, വെള്ളം, മണ്ണ്‌, വായു, ജീവന്‍ എന്നീ പഞ്ചഭൂതങ്ങളില്‍ ഒന്നായ വെള്ളമാണ്‌ ഉദ്ദേശ്യമെന്നും വരാവുന്നതാണ്‌.മനുഷ്യന്‍ തമ്മില്‍ സ്ഥിരബന്ധം ഉണ്ടായിത്തീരുന്നത്‌ രണ്ട്‌ വിധത്തിലാണ്‌. ഒന്ന്‌ കുലത്തിന്റെയും വംശത്തിന്റെയും അടിസ്ഥാനത്തില്‍. ഒരാളുടെ പിതൃപരമ്പരയും, ഗോത്രപ്പേരും കണക്കാക്കുന്നത്‌ ഈ ബന്ധത്തെ ആസ്‌പദമാക്കിയാണ്‌. മറ്റൊന്ന്‌ വിവാഹത്താല്‍ ഉളവാകുന്ന ബന്ധുത്വത്തിന്റെ അടിസ്ഥാനത്തില്‍. വേറൊരു തരത്തില്‍ പറഞ്ഞാല്‍, പുരുഷന്‍ വഴിക്കും സ്‌ത്രീ വഴിക്കുമാണ്‌ മനുഷ്യന്‍ തമ്മില്‍ ബന്ധുക്കളാവുന്നത്‌. ഒരേ ബീജത്തില്‍ നിന്ന്‌ സൃഷ്‌ടിക്കപ്പെട്ട മനുഷ്യന്‍ ഇങ്ങിനെ രണ്ട്‌ വിഭാഗമായതും, ഓരോ വിഭാഗത്തിലെ വ്യക്തികള്‍ പരസ്‌പരം വ്യത്യസ്‌തമായ ആകൃതിയിലും പ്രകൃതിയിലുമായതും അല്ലാഹുവിന്റെ മഹാശക്തിയുടെ ദൃഷ്‌ടാന്തങ്ങളില്‍ പെട്ടതുതന്നെ. ഒരേ പിതാവില്‍നിന്നും, ഒരേ മാതാവില്‍ നിന്നുമായി ഉത്ഭവിച്ചുതുടങ്ങിയ മനുഷ്യവംശം ക്രമേണ പെറ്റു പെരുകിപ്പെരുകി കോടാനുകോടികളായിത്തീര്‍ന്നതും അതിന്റെ ദൃഷ്‌ടാന്തം തന്നെ. 

No comments:

Post a Comment