ഒലീവ്‌ ഔഷധവും ആഹാരവും

1) സീനാ പര്‍വ്വതത്തില്‍ നിന്നു ഉണ്ടാകുന്ന ഒരു (തരം) വൃക്ഷവും (ഉത്ഭവിപ്പിച്ചു); അത്‌ എണ്ണയും, തിന്നുന്നവര്‍ക്ക്‌ കറിയുമായി ഉല്‍പാദിപ്പിക്കുന്നു. (മുഅ്‌മിനൂന്‍ : 20)
 ഒലിവ്‌ (സൈത്തൂന്‍)മരമാണ്‌ ഈ വൃക്ഷംകൊണ്ടുദ്ദേശ്യം. അതിന്റെ പ്രധാന വിളവുസ്ഥലം സീന പ്രദേശമാകുന്നു. സൈത്തെണ്ണ എന്ന്‌ പേരില്‍ അറിയപ്പെടുന്ന ഒലിവെണ്ണ നമ്മുടെ നാട്ടില്‍ വെളിച്ചെണ്ണ (തേങ്ങായെണ്ണ)യെപ്പോലെ ആ നാട്ടുകാര്‍ വിവിധ ആവശ്യങ്ങളില്‍ ഉപയോഗപ്പെടുത്തുന്നു. മരുന്നായും, ലേപനമായും, ഭക്ഷണത്തിന്‌ കറിയായും, (കൂട്ടാനായും), വിളക്കെണ്ണയായും അത്‌ ഉപയോഗിക്കുന്നു.

2) അത്തിതന്നെയാണ, ഒലീവും തന്നെയാണ (സത്യം)! 
 സീനാപര്‍വതവുംതന്നെയാണ (സത്യം)! (തീന്‍ : 1, 2)
അത്തിവൃക്ഷം നമ്മുടെ നാട്ടില്‍ കാണപ്പെടുമെങ്കിലും, അറേബ്യായിലെ- വിശേഷിച്ചും ഫലസ്‌തീന്‍ നാടുകളിലെ- അത്തിക്ക്‌ പല വിശേഷതകളുമുണ്ട്‌. പഴത്തിന്റെ വലുപ്പം, ആകൃതി, സ്വാദ്‌, പ്രയോജനം എന്നിവയിലെല്ലാം അത്‌ വളരെ മെച്ചപ്പെട്ടതാകുന്നു. ആരോഗ്യകരമായ ഒരു ഭക്ഷ്യവസ്‌തുവും, ഔഷധവീര്യം നിറഞ്ഞതും, മുഴുവനും അംശങ്ങളും തിന്നാന്‍കൊള്ളുന്നതുമാണത്‌. ഒലീവുമരമാകട്ടെ, അതിന്റെ കേന്ദ്രംതന്നെ ഫലസ്‌തീനും പരിസരങ്ങളുമാകുന്നു. ഒലീവിന്റെ കായ വളരെ പ്രധാനപ്പെട്ട ഒരു എണ്ണവിത്താണ്‌. അതുകൊണ്ട്‌ പ്രത്യേകതരം കറിയും ഉണ്ടാക്കാറുണ്ട്‌. അതില്‍നിന്നെടുക്കുന്ന എണ്ണയാണ്‌ `സൈത്തെണ്ണ' എന്ന പേരില്‍ അറിയപ്പെടുന്ന ഒലീവെണ്ണ. എണ്ണകളുടെ കൂട്ടത്തില്‍ ഇതിന്നും പ്രാധാന്യം കൂടും. കറിയായും, മരുന്നായും, ലേപനമായും, വിളക്കെണ്ണയായും അത്‌ ഉപയോഗിക്കപ്പെടുന്നു.



കടപ്പാട്‌: കെ.എന്‍.എം. പ്രസിദ്ധീകരിച്ച വിശുദ്ധ ക്വുര്‍ആന്‍ വിവരണം, മുഹമ്മദ്‌ അമാനി മൗലവി
വീഡിയോ: ഐ-മീഡിയ

No comments:

Post a Comment