രണ്ട്‌ സമുദ്രങ്ങളെ അയച്ചു വിട്ടു

രണ്ട്‌ സമുദ്രങ്ങളെ അയച്ചു വിട്ടവനും അവനത്രെ; ഇത്‌ (ഒന്ന്‌) നല്ല സ്വച്ഛജലവും, അത്‌ (മറ്റേത്‌) കയ്‌പായ ഉപ്പുജലവുമാകുന്നു. അവ രണ്ടിനുമിടയില്‍ ഒരു മറയും, ഭദ്രമായ ഒരു തടസ്സവും അവന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. (ഫുര്‍ഖാന്‍ : 53) 


രണ്ട്‌ സമുദ്രങ്ങള്‍ കൊണ്ട്‌ വിവക്ഷമാക്കപ്പെടുന്നത്‌, രണ്ടുതരം ജലസമൂഹമാകുന്നു. ഒന്ന്‌ ശുദ്ധജലം കുടിക്കുവാനും ദാഹം തീര്‍ക്കുവാനും പറ്റിയ ആസ്വാദ്യജലം. മറ്റേത്‌ കഠിനമായ ഉപ്പുരസം നിമിത്തം കയ്‌പുള്ളതും കുടിക്കുവാന്‍ കൊള്ളാത്തതുമായ ജലം. പ്രകൃത്യാ തന്നെ ഈ വിരുദ്ധസ്വഭാവമുള്ള രണ്ട്‌ ജലങ്ങളും ഭൂമിയില്‍ ധാരാളം കാണാം. ബാഹ്യമായ ഒരു നിയന്ത്രണവും കൂടാതെ അവ അന്യോന്യം തൊട്ടും കൂടിച്ചേര്‍ന്നും കൊണ്ടിരിക്കുന്നു. അങ്ങിനെ എത്രയോ കാലഘട്ടങ്ങള്‍ കഴിഞ്ഞുപോയിട്ടും, ഒരു വിഭാഗം മറ്റേതിനെ കടന്നാക്രമിച്ച്‌ പരാജയപ്പെടുത്തുകയോ, തന്നില്‍ ലയിപ്പിക്കുകയോ ചെയ്യുന്നില്ല. അഥവാ ഉപ്പുജലം ഇല്ലാതായി പകരം ശുദ്ധജലം അതിന്റെ സ്ഥാനം കൈക്കലാക്കുകയോ, മറിച്ച്‌ ഉപ്പുജലം അതിരുകടന്ന്‌ ശുദ്ധജലം ഇല്ലാതാക്കുകയും ചെയ്യുന്നില്ല. ഏതോ ഒരു അദൃശ്യമഹാശക്തി അതിന്‌ തടസ്സമായി നിലകൊള്ളുന്നു. അല്ലാഹുവിന്റെ അപാരമായ കഴിവ്‌ (القدرة) ഒന്നുമാത്രമാണത്‌.
സത്യവിശ്വാസത്തിന്റെയും, അവിശ്വാസത്തിന്റെയും (الايمان والكفر) ഇടക്കുള്ള അവസ്ഥയും ഇതുതന്നെ. ഒന്ന്‌ മറ്റേതില്‍ ലയിക്കുന്നതല്ല. അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള സമരമനസ്ഥിതിയാകുന്ന മറ സത്യവിശ്വാസികളില്‍ നിലനില്‍ക്കുന്ന കാലത്തോളം, സത്യവിശ്വാസമാകുന്ന ശുദ്ധജല സമുദ്രവും, അവിശ്വാസമാകുന്ന ഉപ്പു ജലസമുദ്രവും തമ്മില്‍ സംയോജനം സാധ്യമല്ല. അഞ്ചാമത്തെ ദൃഷ്‌ടാന്തം ഇതാകുന്നു:-




No comments:

Post a Comment